ശശിധരന്‍ കര്‍ത്ത മുതല്‍ വീണ വിജയന്‍ വരെയുള്ള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും; സിഎംആര്‍എല്‍ കേസില്‍ എസ്എഫ്‌ഐഒ പരാതി കോടതി സ്വീകരിച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട എക്‌സാലോജിക്-സിഎംആര്‍എല്‍ കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ പരാതി കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നതിനാലാണ് കോടതിയുടെ നീക്കം. വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച പരാതിയാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കേസിന് നമ്പര്‍ ഇടുകയാണ് ആദ്യം ചെയ്യുക. ശേഷം, ഒന്നാം പ്രതി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വിജയന്‍ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കും.

More Stories from this section

family-dental
witywide