ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പുതുവർഷാഘോഷിച്ച് സുനിതാ വില്ല്യംസും ബുച്ച് വിൽമോറും സംഘവും. പുതുവർഷം പിറക്കുമ്പോള്‍ 16 സൂര്യോദയവും 16 അസ്തമയവും കാണാമെന്നതാണ് ഇവരുടെ പ്രത്യേകത. ഭൂമിയില്‍നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഐ.എസ്.എസ് പറക്കുന്നത്. ഒരുദിവസം 16 തവണയാണ് ഐഎസ്എസ് ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതിനാല്‍ ഐ.എസ്.എസിലുള്ളവര്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയമാണ്.
2024 ജൂണിലാണ് നാസയുടെ യാത്രികനായ ബുച്ച് വില്‍മോറുമൊത്ത് ബോയിങ്ങിന്റെ പരീക്ഷണപേടകമായ സ്റ്റാര്‍ലൈനറില്‍ ഐ.എസ്.എസിലേക്കു പോയത്. സ്റ്റാര്‍ലൈനറിന് സാങ്കേതികത്തകരാര്‍ നേരിട്ടതിനാല്‍ തിരിച്ചുവരവ് വൈകി. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് തിരിച്ചെത്താൻ നേരത്തെ നിശ്ചയിച്ചതിലും വൈകും. നേരത്തെ ഫെബ്രുവരിയിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം അതിലും വൈകുമെന്നാണ് വിവരം.
Sunita Williams and Teams celebrates happy new Year in ISS