സുനിത വില്യംസ് തിരികെ എത്തുന്നു; ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ക്രൂ ഡ്രാഗൺ പേടകം പുറപ്പെട്ടു

ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന യുഎസ് ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരുന്നതിനായി ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ക്രൂ ഡ്രാഗൺ പേടകം പുറപ്പെട്ടു.

നാസയും സ്‌പേസ് എക്‌സും ഏറെക്കാലമായി കാത്തിരുന്ന ക്രൂ ദൗത്യം വിജയകരമായി ആരംഭിച്ചിരിക്കുകയാണ്.


ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ക്രൂ ഡ്രാഗൺ കാപ്‌സ്യൂൾ വഹിച്ചുള്ള ഒരു ഫാൽക്കൺ 9 റോക്കറ്റ് (പ്രാദേശിക സമയം വൈകുന്നേരം 7:03 ന് വിക്ഷേപിച്ചു.

9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും. ഇവർക്കു പകരക്കാരായി 4 ബഹിരാകാശസഞ്ചാരികളെ എത്തിക്കുന്നതിനു ക്രൂ–10 എന്ന പേരിൽ ദൗത്യത്തിന് ഒരുങ്ങിയിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് അവസാനനിമിഷം ഉപേക്ഷിച്ചു. ബഹിരാകാശപേടകത്തിലെ തകരാറുകളെത്തുടർന്ന് യാത്ര നീട്ടിവയ്ക്കുകയായിരുന്നു.

Sunita Williams returns Crew Dragon spacecraft lifts off from Kennedy Space Center in Florida

More Stories from this section

family-dental
witywide