
ന്യൂ യോര്‍ക്ക്: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2025 – 27 വര്‍ഷങ്ങളിലേക്കുള്ള അടുത്ത ഭരണ സമിതിയെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ ഇലക്ഷന്‍ കമ്മിറ്റിയെ നിയമിച്ചതായി കെ എച്ച് എന്‍ എ ട്രസ്റ്റീ ബോര്‍ഡ്.
മുന്‍ ഫ്‌ളോറിഡ കെ എച്ച് എന്‍ എ കണ്‍വെന്‍ഷന്റെ മുഖ്യ സാരഥികളില്‍ ഒരാളും സൗത്ത് ഫ്‌ളോറിഡ ഹിന്ദു അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനുമായ സുരേഷ് പള്ളിക്കുത്ത് (ഡേവി, ഫ്‌ളോറിഡ) ഇലക്ഷന്‍ കമ്മീഷണറും കമ്മിറ്റി അംഗങ്ങളായി കെഎച്ച്എന്‍എയുടെ സഹയാത്രികനും നിരവധി മലയാളി സംഘടനകളില്‍ നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്തിട്ടുള്ള സജിത്ത് തൈവളപ്പില്‍ (ടെമ്പേ, അരിസോണ), മലയാളി സംഘടനകളില്‍ സജീവ സാന്നിധ്യവും മുതിര്‍ന്ന അംഗവുമായ ആശാ മനോഹര്‍ (ഡിട്രോയിറ്റ്) എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.