തായ്‌വാന് ചുറ്റും 24 ചൈനീസ് യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു; കാനഡയുടെ യുദ്ധക്കപ്പലിനോട് സ്ഥലം വിടാൻ ആവശ്യപ്പെട്ടു

തായ്‌പെയ്: യുഎസിന്‍റെ പ്രധാന സൈനിക സഖ്യകക്ഷികളിൽ ഒന്നായ തായ്‌വാന് ചുറ്റും 24 ചൈനീസ് യുദ്ധവിമാനങ്ങള്‍ പറന്നതായി റിപ്പോർട്ട്. തായ്‌വാന്‍ ഉള്‍ക്കടലിലൂടെ കടന്നുപോവുകയായിരുന്ന വടക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യമായ കാനഡയുടെ യുദ്ധക്കപ്പലിനോട് സ്ഥലം വിടാനും ചൈനീസ് യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

കാനഡയുടെ ഹാലിഫാക്‌സ് ക്ലാസ് യുദ്ധക്കപ്പല്‍ ഇതോടെ പ്രദേശത്ത് നിന്ന് സ്ഥലം വിട്ടു. സൈനികപരിശീലന പരിപാടിയാണ് നടന്നതെന്നാണ് ചൈനീസ് സൈന്യത്തിന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസം രണ്ടു യുഎസ് പടക്കപ്പലുകള്‍ ഈ കടലിലിടുക്കിലൂടെ കടന്നുപോയിരുന്നു. ഇതിനോടുള്ള എതിര്‍പ്പ് ചൈന തുറന്ന് പറയുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ 62 ചൈനീസ് യുദ്ധവിമാനങ്ങള്‍ പ്രദേശത്തുകൂടെ പറന്നുവെന്നാണ് തായ്‍വാൻ സൈന്യത്തിന്‍റെ ആരോപണം.

തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനക്കാരുടെ നിലപാട്. തായ്‌വാന്‍ ചൈനയില്‍ ചേരുന്നത് തടയാന്‍ ആര്‍ക്കുമാവില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുമ്പ് പറഞ്ഞിരുന്നു. തായ്‌വാന്‍ കടലിടുക്കിന് ഇരുവശവും ജീവിക്കുന്നവര്‍ ഒരു കുടുംബമാണ്. ഈ കുടുംബബന്ധം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ചരിത്രപരമായ ലയനം ആര്‍ക്കും തടയാനും സാധിക്കില്ലെന്നാണ് ഷീ ജിന്‍പിങ് വ്യക്തമാക്കിയത്.

തായ്‌വാന് ചുറ്റും 24 ചൈനീസ് യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു; കാനഡയുടെ യുദ്ധക്കപ്പലിനോട് സ്ഥലം വിടാൻ ആവശ്യപ്പെട്ടുTaiwan detects 24 Chinese military aircrafts near islandതായ്‌പെയ്: യുഎസിന്‍റെ പ്രധാന സൈനിക സഖ്യകക്ഷികളിൽ ഒന്നായ തായ്‌വാന് ചുറ്റും 24 ചൈനീസ് യുദ്ധവിമാനങ്ങള്‍ പറന്നതായി റിപ്പോർട്ട്. തായ്‌വാന്‍ ഉള്‍ക്കടലിലൂടെ കടന്നുപോവുകയായിരുന്ന വടക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യമായ കാനഡയുടെ യുദ്ധക്കപ്പലിനോട് സ്ഥലം വിടാനും ചൈനീസ് യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.കാനഡയുടെ ഹാലിഫാക്‌സ് ക്ലാസ് യുദ്ധക്കപ്പല്‍ ഇതോടെ പ്രദേശത്ത് നിന്ന് സ്ഥലം വിട്ടു. സൈനികപരിശീലന പരിപാടിയാണ് നടന്നതെന്നാണ് ചൈനീസ് സൈന്യത്തിന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസം രണ്ടു യുഎസ് പടക്കപ്പലുകള്‍ ഈ കടലിലിടുക്കിലൂടെ കടന്നുപോയിരുന്നു. ഇതിനോടുള്ള എതിര്‍പ്പ് ചൈന തുറന്ന് പറയുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ 62 ചൈനീസ് യുദ്ധവിമാനങ്ങള്‍ പ്രദേശത്തുകൂടെ പറന്നുവെന്നാണ് തായ്‍വാൻ സൈന്യത്തിന്‍റെ ആരോപണം.തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനക്കാരുടെ നിലപാട്. തായ്‌വാന്‍ ചൈനയില്‍ ചേരുന്നത് തടയാന്‍ ആര്‍ക്കുമാവില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുമ്പ് പറഞ്ഞിരുന്നു. തായ്‌വാന്‍ കടലിടുക്കിന് ഇരുവശവും ജീവിക്കുന്നവര്‍ ഒരു കുടുംബമാണ്. ഈ കുടുംബബന്ധം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. ചരിത്രപരമായ ലയനം ആര്‍ക്കും തടയാനും സാധിക്കില്ലെന്നാണ് ഷീ ജിന്‍പിങ് വ്യക്തമാക്കിയത്.

More Stories from this section

family-dental
witywide