കാബൂൾ: അഫ്ഗാനിൽ യു.എസ് സൈന്യം ഉപേക്ഷിച്ചു പോയ 7 ബില്ല്യൺ ഡോളർ (1.47 ലക്ഷം കോടി രൂപ) വിലമതിക്കുന്ന യുദ്ധോപകരണങ്ങൾ തിരികെ നൽകണമെന്ന വിചിത്ര ആവശ്യവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപിന്റെ ആവശ്യം താലിബാൻ തള്ളി. ആയുധങ്ങൾ തിരിച്ചെടുക്കുന്നതിനു പകരം ഖൊറാസാൻ മേഖലയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ നേരിടാൻ അമേരിക്ക കൂടുതൽ സഹായം നൽകണമെന്നും താലിബാൻ ആവശ്യപ്പെട്ടു.
യുദ്ധോപകരണങ്ങൾ തിരിച്ചുനൽകിയില്ലെങ്കിൽ അഫ്ഗാനിസ്താന് നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് അധികം പ്രതികരിക്കാനില്ലെന്ന് താലിബാൻ ഉപവക്താവ് ഹംദുല്ല ഫിത്‌റത്ത് വ്യക്തമാക്കി. അഫ്ഗാനിലെ രണ്ടു പതിറ്റാണ്ടോളം നീണ്ട സാന്നിധ്യത്തിനു ശേഷം 2021-ൽ പിന്മാറുമ്പോൾ യു.എസ് സൈന്യം ആയുധങ്ങളും ഉപകരണങ്ങളും തിരികെ കൊണ്ടുപോയിരുന്നില്ല.
Taliban reject trump demand on US abandoned Military weapons