സുപ്രീം കോടതി വിധിക്ക് പിന്നാലെ ഗവര്‍ണറുടെ അനുമതിയില്ലാതെ 10 ബില്ലുകള്‍ നിയമമാക്കി തമിഴ്നാട്

ചെന്നൈ: 2020 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ രണ്ടുതവണ പാസാക്കിയ പത്ത് ബില്ലുകള്‍ ഒടുവില്‍ നിയമങ്ങളായി. ഗവര്‍ണരും ഭരണകക്ഷിയായ ഡിഎംകെയുമായുള്ള തര്‍ക്കത്തിനിടയില്‍ കുടുങ്ങിപ്പോയ ബില്ലുകളാണ് ഇപ്പോള്‍ നിയമമായിരിക്കുന്നത്. സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ചരിത്രനീക്കവുമായെത്തിയത്. ഇതാദ്യമായാണ് ഗവര്‍ണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ ബില്ലുകള്‍ നിയമമാകുന്നത്.

പത്തുബില്ലുകള്‍ തടഞ്ഞുവെച്ച തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്നും അതിന്മേല്‍ രാഷ്ട്രപതി സ്വീകരിച്ചേക്കാവുന്ന നടപടികള്‍ക്ക് നിയമസാധുതയുണ്ടാവില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ ആര്‍.എന്‍. രവി തടഞ്ഞുവെച്ച 10 ബില്ലുകളാണ് ഇപ്പോള്‍ നിയമമായിരിക്കുന്നത്.

സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ പുതിയ നിയമത്തില്‍ ഉണ്ട്. ഇതോടെ തമിഴ്നാട്ടിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ഇതുവരെ ഗവര്‍ണറായിരുന്നു ചാന്‍സലര്‍ സ്ഥാനത്തുണ്ടായിരുന്നത്.

More Stories from this section

family-dental
witywide