ചെന്നൈ: കാറോട്ട മത്സരത്തിന്‍റെ പരിശീലനത്തിനിടെ തമിഴ് സൂപ്പർ താരം അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു. ദുബായിൽ പരിശീലനത്തിനിടെ താരം ഓടിച്ച കാർ സംരംക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തകർന്ന കാറിൽ നിന്നു നടനും കൂട്ടാളിയും പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്.
അപ്രതീക്ഷിതം, കാറോട്ട മത്സരത്തിന്‍റെ പരിശീലനത്തിനിടെ വൻ അപകടം, നടൻ അജിത് കുമാറിന് അത്ഭുത രക്ഷ
January 7, 2025 5:54 PM