
കൊച്ചി : താനൂരില്‍ നിന്നും നാടുവിട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ സഹായിച്ചതിന് യുവാവ് അസ് ലം റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും സുഹൃത്താണ് റഹീമെന്ന് പൊലീസ് പറഞ്ഞു. മുംബൈയില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. ഇവരെ സഹായിക്കാനെത്തിയ റഹീം മുംബൈയില്‍ നിന്ന് മടങ്ങവെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലായത്.
താനൂരില്‍നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ടോടെ ഗരീബ്‌നാഥ് എക്സ്പ്രസില്‍ പന്‍വേലില്‍നിന്നു യാത്രതിരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗണ്‍സലിങ്ങും നല്‍കും.
Tags: