കെഎസ്ആര്‍ടിസിയില്‍ ടിഡിഎഫ് പണിമുടക്ക് തുടങ്ങി ; നേടേണ്ടത് 12 പ്രധാന ആവശ്യങ്ങള്‍, ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാരും

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് തുടങ്ങി. ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആണ് കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ഇന്ന് അര്‍ധരാത്രി വരെ പണിമുടക്കിലേക്ക് കടന്നത്. 12 പ്രധാന ആവശ്യങ്ങ ള്‍ ഉന്നയിച്ചാണ് സമരം. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചു. എന്നാല്‍, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നാണ് ടിഡിഎഫ് വ്യക്തമാക്കുന്നത്.

ശമ്പളം വൈകുന്നതാണ് സമരത്തിന്റെ പ്രധാന കാരണം. എല്ലാ മാസവും അഞ്ചിനു മുന്‍പു നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും മാസത്തിന്റെ പകുതിയോടെയാണ് ഇപ്പോഴും ശമ്പളം ലഭിക്കുന്നത്.

പ്രശ്‌നപരിഹാരം നേടുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി, വര്‍ക്കിങ് പ്രസിഡന്റ് എം. വിന്‍സന്റ് എംഎല്‍എ, ജനറല്‍ സെക്രട്ടറി വി.എസ്.ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു.

More Stories from this section

family-dental
witywide