
കൊച്ചി: മലയാളക്കരയെ ഇളക്കിമറിച്ച് പൃഥ്വിരാജ് – മോഹൻലാൽ ചിത്രം എമ്പുരാന്റെ ടീസർ പുറത്ത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ടീസറിന് വൻ അഭിപ്രായമാണ്. മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27 നാണ് തിയേറ്ററുകളിലെത്തുക. മലയാളം ബോക്സോഫീസിൽ 200 കോടി കളക്ഷൻ നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ എമ്പുരാനിൽ പ്രതീക്ഷകൾ വാനോളമാണ്.
പൃഥ്വിരാജ് സംവിധായക വേഷത്തിൽ അരങ്ങേറിയ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ സീക്വൽ ആയി ഇറങ്ങുന്ന എമ്പുരാൻ ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2019 ലാണ് എമ്പുരാൻ പ്രഖ്യാപിക്കുന്നത്.
മുരളി ഗോപിയാണ് തിരക്കഥ. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്. സംഗീതം: ദീപക് ദേവ്, എഡിറ്റിംഗ്: അഖിലേഷ് മോഹൻ, കലാസംവിധാനം: മോഹൻദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സുരേഷ് ബാലാജി, ജോർജ് പയസ്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വാവ, ക്രിയേറ്റീവ് ഡയറക്ടർ: നിർമൽ സഹദേവ്, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ആക്ഷൻ ഡയറക്ടർ: സ്റ്റണ്ട് സിൽവ.