യുപിയില്‍ ‘ലഡ്ഡു മഹോത്സവത്തിനിടെ’ താത്ക്കാലിക പ്ലാറ്റ്‌ഫോം തകര്‍ന്നു ; 7 മരണം, 50 പേര്‍ക്ക് പരിക്ക്

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഒരു മതപരമായ ചടങ്ങിനിടെ സ്ഥാപിച്ച മുളകൊണ്ടുള്ള താത്ക്കാലിക പ്ലാറ്റ്‌ഫോം തകര്‍ന്ന് 7 പേര്‍ മരിക്കുകയും 50 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബറാവുത്തിലെ ജൈന സമൂഹം ‘ലഡ്ഡു മഹോത്സവം’ സംഘടിപ്പിച്ചിരുന്നു. ഇതിനായി നൂറുകണക്കിന് ആളുകള്‍ ഒരു ക്ഷേത്രത്തില്‍ ലഡ്ഡു അര്‍പ്പിക്കാന്‍ എത്തി. ഭക്തര്‍ക്കായി ഒരു മുളകൊണ്ടുള്ള താത്ക്കാലിക പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചിരുന്നു. ഇവിടേക്ക് ആളുകള്‍ തള്ളിക്കയറിയതോടെയാണ് തകര്‍ന്ന് അപകടമുണ്ടായത്.

പൊലീസും ആംബുലന്‍സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ബാഗ്പത് പൊലീസ് മേധാവി അര്‍പിത് വിജയവര്‍ഗിയ പറഞ്ഞു. ചെറിയ പരിക്കുകളുള്ളവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. ഗുരുതരമായ പരിക്കുകളുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം പ്രകടിപ്പിക്കുകയും ഉദ്യോഗസ്ഥരോട് സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide