
പുതുവത്സര ദിനത്തിൽ പ്രാദേശിക സമയം 03:15 ന്, ന്യൂ ഓർലിയൻസിലെ ഫ്രഞ്ച് ക്വാർട്ടറിൻ്റെ ഹൃദയഭാഗത്തുള്ള ബർബോൺ സ്ട്രീറ്റിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിലേക്ക് പിക്ക്-അപ്പ് ട്രക്ക് ഇടിച്ചു കയറ്റി 15 പേരെ കൂട്ടക്കൊല നടത്തിയ സംഭവം തീവ്രവാദി ആക്രമണമെന്ന് സംശയം. FBI ഔദ്യോഗികമായി ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അക്രമി ഓടിച്ചിരുന്ന വാഹനത്തിൽ നിന്ന് IS അനുകൂല സംഘടനയുടെ പതാകയും സ്ഫോടക വസ്തുക്കളും തോക്കും കണ്ടെടുത്തു. അക്രമി – ഷംസുദ്-ദിൻ ജബ്ബാർ (42) എന്ന മുൻ സൈനിക ഉദ്യോഗസ്ഥനാണ് എന്ന് തിരിച്ചറിഞ്ഞു. ടെക്സസിലെ ഹ്യൂസ്റ്റണിൽ നിന്നുള്ള വ്യക്തിയാണ് ഇയാൾ. തീവ്രവാദി ആക്രമണം എന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
New horrific video of the terrorist attack in New Orleans, look at how fast that SOB was going when he targeted people on the street pic.twitter.com/bYbGGSrxyr
— Vince Langman (@LangmanVince) January 1, 2025
ഇയാൾ മിന്നൽ വേഗത്തിൽ ഒരു ഫോർഡ് പിക്കപ് വാൻ നടപ്പാതയിലേക്ക് ഇടിച്ചു കയറ്റുകയും കഴിയാവുന്നത്ര ആളുകളെ ഇടിക്കാൻ മനപൂർവം ശ്രമിക്കുകയും ചെയ്തതായി പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസിനു നേരെ അക്രമി വെടിയുതിർത്തു. തുടർന്ന് പൊലീസ് ഇയാളെ വെടിവച്ചു കൊന്നു. അപകടം നടന്ന സ്ഥലത്തു നിന്നും വാഹനത്തിൽ നിന്നും ഇംപ്രവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസെസ് ( ഐഇഡി) കണ്ടെടുത്തിട്ടുണ്ട്. വാഹനത്തിൻ്റെ കൂളറിൽ പൈപ്പ് ബോംബ് ഒളുപ്പിച്ചു വച്ചിരുന്നു. റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്താനായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് കരുതുന്നു. റിമോട്ട് വാഹനത്തിൽ നിന്നുതന്നെ കണ്ടെടുത്തിട്ടുണ്ട്. അദ്ദേഹം ഓടിച്ചിരുന്ന പിക്ക്-അപ്പ് ട്രക്ക് ഇലക്ട്രിക് ആയിരുന്നു, ഒരു ആപ്പ് വഴി ടെക്‌സാസിൽ വാടകയ്‌ക്കെടുത്തതാണെന്ന് കരുതുന്നു.
കൊല്ലപ്പെട്ടവരുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടവരിൽ രണ്ട് ഇസ്രയേൽ പൌരന്മാരുണ്ടെന്ന് ഇസ്രയേൽ അറിയിച്ചു. ജോർജിയ സർവകലാശാലയിലെ ഒരു വിദ്യാഥിയുണ്ടെന്നും യൂണിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ജബ്ബാറിന് തീവ്രവാദ ഗ്രൂപ്പുകളുമായി എന്തു ബന്ധമാണ് ഉള്ളതെന്ന് അന്വേഷിക്കുകയാണെന്ന് എഫ്ബിഐ പറഞ്ഞു. ആക്രമണത്തിൻ്റെ പൂർണ ഉത്തരവാദിത്തം ജബ്ബാറിനു മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ലെന്നും FBI പറഞ്ഞു. ഇയാളെ ആരൊക്കെ സഹായിച്ചിരുന്നു എന്ന് അന്വേഷിച്ചുവരികയാണ്.
ഇപ്പോൾ നീക്കം ചെയ്ത ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, ജബ്ബാർ മുമ്പ് യുഎസ് ആർമിയിൽ ഹ്യൂമൻ റിസോഴ്‌സ്, ഐടി ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. യുഎസ് സേനയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിലും സേവനം അനുഷ്ഠിച്ചിരുന്നു.
2015 മുതൽ 2017 വരെ ജോർജ്ജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ച അദ്ദേഹം കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദം നേടിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളും മോഷണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ക്രിമിനൽ കേസുകളുമുണ്ട്.
Terrorist attack in US Attacker is Shamsudin Jabbar ISIS flag and explosives recovered