താമരശ്ശേരി ഷഹബാസ് വധക്കേസ് : പ്രതികളായ കുട്ടികള്‍ക്ക് ജാമ്യമില്ല

കോഴിക്കോട്: താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കുട്ടികള്‍ക്ക് ജാമ്യമില്ല. ഷഹബാസ് എന്ന വിദ്യാര്‍ത്ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം വിധിപറയാന്‍ ഇന്നേക്ക് മാറ്റുകയായിരുന്നു.

ആറ് വിദ്യാര്‍ഥികളാണ് കേസില്‍ കുറ്റാരോപിതരായിട്ടുള്ളത്. ഇവര്‍ പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലാണ് താമസിപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ വ്യാഴാഴ്ച്ച പൂര്‍ത്തിയാക്കിയിരുന്നു.

വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാര്‍ച്ച് ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു.

More Stories from this section

family-dental
witywide