
ജറുസലേം: ഗാസയിൽ ഏത് നിമിഷവും യുദ്ധം വീണ്ടും ആരംഭിക്കാൻ സജ്ജമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്‍റെ ലക്ഷ്യം ചർച്ചകളിലൂടെയോ മറ്റ് വഴികളിലൂടെയോ നേടുമെന്നും നെതന്യാഹു ഒരു സൈനിക ചടങ്ങിൽ പറഞ്ഞു. ബന്ദി കൈമാറ്റത്തിൽ വലിയ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ്.
സമ്പൂർണ്ണ വിജയം എന്ന ലക്ഷ്യത്തിലെത്തുമെന്ന് നെതന്യാഹു വ്യക്തമാക്കി. എല്ലാ ബന്ദികളയും വീടുകളിൽ തിരികെ എത്തിക്കും. ഹമാസ് ഗാസ ഭരിക്കില്ലെന്നും നെതന്യാഹു പറയുന്നുണ്ട്. കൊച്ചുകുഞ്ഞുങ്ങളെ പോലും കൊലപ്പെടുത്തിയ ദുഷ്ടന്മാരാണ് ഹമാസ. അവരെ പരാജയപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.
“വിജയം, വിജയം, വിജയം മാത്രം. വിജയം ചർച്ചകളിലൂടെ നേടാനാകും. മറ്റ് വഴികളിലൂടെയും നേടാം” എന്നാണ് നെതന്യാഹുവിന്‍റെ വാക്കുകൾ. ഇസ്രയേലിന് നിർണായക ആയുധങ്ങൾ നൽകുന്നതിന് നെതന്യാഹു ട്രംപിന് നന്ദി പറഞ്ഞു. പുതിയ പ്രതിരോധവും പുതിയ ആയുധങ്ങളും സമ്പൂർണ വിജയം കൈവരിക്കുന്നതിന് വളരെയധികം സഹായിക്കുമെന്നും നെതന്യാഹു വിശദീകരിച്ചു.