തിരുവനന്തപുരം: കായികമേള സമാപന ചടങ്ങില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് രണ്ട് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. മലപ്പുറം ജില്ലയിലെ നാവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സ്‌കൂളുകള്‍ നല്‍കിയ കത്ത് അംഗീകരിച്ചുവെന്നും എന്നാല്‍ അധ്യാപകര്‍ക്ക് എതിരായ നടപടി തുടരുമെന്നും ആന്റണി ജോണ്‍ എംഎല്‍എഉന്നയിച്ച സബ്മിഷനുള്ള മറുപടിയില്‍ കായിക മന്ത്രി വ്യക്തമാക്കി.