
സിജോയ് സിറിയക് പറപ്പള്ളിൽ
ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് അംഗങ്ങൾക്കായി നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു. ഫാ. ജോസ് കണ്ണമ്പള്ളി വി.സി. യുടെ നേതൃത്വത്തിലുള്ള ഡിവൈൻ യൂത്ത് മിനിസ്ട്രി ടീം ധ്യാനം നയിച്ചു.
മിഷൻ ലീഗ് രൂപത പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ സ്വാഗതവും ജനറൽ സെക്രട്ടറി ടിസൻ തോമസ് നന്ദിയും പറഞ്ഞു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ഇരുനൂറിലധികം മിഷൻ ലീഗ് അംഗങ്ങൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.
The Chicago Diocese Mission League organized a Lenten meditation