കൊച്ചി: ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കി കോടതി.
ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും എംഎല്‍എ ഐ സി ബാലകൃഷ്ണന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദ്ദേശം. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
കേസ് ഡയറി ജനുവരി 15 ന് ഹാജരാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുനേതാക്കളും ഒളിവിലാണെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, ഐസി ബാലകൃഷ്ണന്‍ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള ആളാണ് എംഎല്‍എയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.