ബെയ്‌റൂട്ട്: കഴിഞ്ഞ സെപ്റ്റംബറില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രല്ലയുടെ സംസ്‌കാരം ഫെബ്രുവരി 23 ന് നടക്കും. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ ഇപ്പോഴത്തെ മേധാവി നയിം ഖാസിമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.
ഒക്ടോബറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നസ്രല്ലയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ഹാഷിം സഫീദ്ദീനും കൊല്ലപ്പെട്ടിരുന്നു. നസ്രല്ലയുടെ സംസ്‌കാരം നടക്കുന്ന അതേ ദിവസം തന്നെ സഫീദ്ദീന്റെയും സംസ്‌കാരം നടത്തുമെന്നും നയിം ഖാസിം അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ശവസംസ്‌കാരം വൈകിയതെന്നും ഖാസിം ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
നസ്റല്ലയുടെ സംസ്‌കാരം ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശത്താണ് നടക്കുക, അതേസമയം സഫീദ്ദീനെ അദ്ദേഹത്തിന്റെ ജന്മനാടായ തെക്കന്‍ ലെബനനിലെ ദെയ്ര്‍ ഖാനൂനിലും സംസ്‌കരിക്കുമെന്നും ഖാസിം വ്യക്തമാക്കി.