ലൊസാഞ്ചലസ്: ലൊസാഞ്ചലസില്‍ 67ാമത് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ക്ക് തുടക്കമായി. ലോസ് ഏഞ്ചല്‍സിലെ ക്രിപ്റ്റോ.കോം അരീനയിലാണ് ചടങ്ങുകള്‍. 2024 ലെ മികച്ച സംഗീത താരങ്ങളെ ആദരിക്കുന്നു. ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി പുരസ്‌കാര ചടങ്ങുകള്‍ കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്ന ജനതയെ സ്മരിച്ചുകൊണ്ടാണ് ആരംഭിച്ചത്. പ്രഖ്യാപനം നടത്തുന്നത് ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവര്‍ നോവ ആണ്. 94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്.
ചരിത്രനേട്ടവുമായി ബിയോണ്‍സി മികച്ച കണ്‍ട്രി ആല്‍ബത്തിനുള്ള ഗ്രാമി നേടി. 50 വർഷത്തിനിടെ മികച്ച കണ്‍ട്രി ആല്‍ബത്തിനുള്ള ഗ്രാമി നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് ബിയോണ്‍സി. കൗബോയ് കാര്‍ട്ടറിലൂടെയാണ് ബിയോണ്‍സി ഈ നേട്ടം സ്വന്തമാക്കിയത്. അവിശ്വസനീയ നേട്ടമെന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ബിയോണ്‍സിയുടെ പ്രതികരണം.
ബെസ്റ്റ് റോക് പെര്‍ഫോര്‍മന്‍സ് വിഭാഗത്തില്‍ ‘നൌ ആന്റ് ദെന്‍’ എന്ന ഗാനം പുരസ്‌കാരം നേടി. എട്ടാം തവണയാണ് ബീറ്റില്‍സിന് ഗ്രാമി പുരസ്‌കാരം ലഭിക്കുന്നത്. ജോണ്‍ ലെനന്റെ മകന്‍ സീന്‍ ഓനോ ലെനനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
മികച്ച സംഗീത വീഡിയോയായി കന്‍ഡ്രിക് ലാമറിന്റെ ‘നോട് ലൈക് അസ്’തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പോപ് സോളോ പെര്‍ഫോമന്‍സായി സബ്രീന കാര്‍പെന്ററുടെ’എസ്‌പ്രെസ്സോ’ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച കോമഡി ആല്‍ബമായി ‘ദ് ഡ്രീമര്‍’ തെരഞ്ഞെടുക്കപ്പെട്ടു. ‘വുഡ്ലാന്‍ഡ്’ ആണ് മികച്ച ഫോക് ആല്‍ബം. മികച്ച റാപ്പ് സോങ് ‘നോട്ട് ലൈക് അസ്’ ആണ്. മികച്ച റോക്ക് സോങ് ആയി ‘ബ്രോക്കണ്‍ മാന്‍’ തെരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനത്തില്‍ ഗ്രാമി നേടി ഷക്കീറ, നാലു ഗ്രാമി പുരസ്‌കാരങ്ങള്‍ നേടി സിയര ഫെറല്‍
ജന്മദിനത്തില്‍ ഇരട്ടിമധുരമായി ഗ്രാമി സ്വന്തമാക്കി ഷക്കീറ. മികച്ച ലാറ്റിന്‍ പോപ് ആല്‍ബത്തിനാണ് ഗായിക പുരസ്‌കാരം സ്വന്തമാക്കിയത്. അതേസമയം, നാലു ഗ്രാമി പുരസ്‌കാരങ്ങളാണ് സിയര ഫെറലെ കാത്തിരുന്നത്. മികച്ച അമേരിക്കാന പെര്‍ഫോമന്‍സ്, മികച്ച അമേരിക്കാന ആല്‍ബം, മികച്ച അമേരിക്കന്‍ റൂട്ട് പെര്‍ഫോമന്‍സ്, മികച്ച അമേരിക്കന്‍ റൂട്‌സ് സോങ് എന്നീ കാറ്റഗറികളിലാണ് സിയരയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
റാപ് ആല്‍ബത്തിനുള്ള ഗ്രാമി പുര്‌സകാരം ഡോയിച്ചി ഏറ്റുവാങ്ങി. ‘അലിഗേറ്റര്‍ ബൈറ്റ്‌സ് നെവര്‍ ഹീല്‍’ എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം.