ന്യൂഡല്‍ഹി : പാരീസ് കാലാവസ്ഥാ വ്യതിയാന കരാറില്‍ നിന്ന് പിന്മാറുന്നതായി വാഷിംഗ്ടണില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രധാന പ്രചാരണ പ്രതിജ്ഞയായിരുന്നു ഈ പിന്മാറ്റം.
ഈ വര്‍ഷം ജനുവരി 27 ന് പാരീസ് കരാറില്‍ നിന്ന് പിന്മാറുന്നതായി ഒരു ഡിപ്പോസിറ്ററി എന്ന നിലയില്‍ അമേരിക്ക സെക്രട്ടറി ജനറലിനെ അറിയിച്ചിട്ടുണ്ടെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. പാരീസ് കരാറിന്റെ ആര്‍ട്ടിക്കിള്‍ 28, ഖണ്ഡിക രണ്ട് അനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പിന്മാറ്റം 2026 ജനുവരി 27 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 20 ന് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ച പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പോരായ്മ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നീക്കം. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി നേരിടാനായി ചെലവു ചുരുക്കാന്‍ നീക്കം തുടങ്ങിയിരിക്കുകയാണ് സംഘടന.