
ന്യൂഡല്‍ഹി : ലോകം ഉറ്റുനോക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്. ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക ആശങ്കകള്‍ പരിഹരിക്കുന്നതിനും പ്രതിരോധ, ഊര്‍ജ്ജ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകളാണ് ഇരു നേതാക്കളുടേയും കൂടിക്കാഴ്ചയില്‍ പ്രധാനപ്പെട്ടവ. താരിഫ് കുറയ്ക്കല്‍ സുഗമമാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം വര്‍ദ്ധിപ്പിക്കുന്നതിനും ഒരു വ്യാപാര കരാര്‍ പരിഗണിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.
പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശന ഷെഡ്യൂള്‍ ഇങ്ങനെ (ബ്രാക്കറ്റില്‍ ഇന്ത്യന്‍ സമയം)
വൈറ്റ് ഹൗസില്‍ എത്തിച്ചേരല്‍ – ഫെബ്രുവരി 13, വൈകുന്നേരം 4.00 (ഫെബ്രുവരി 14, പുലര്‍ച്ചെ 2.30)
പ്രസിഡന്റ് ട്രംപുമായുള്ള ഉഭയകക്ഷി ചര്‍ച്ച- ഫെബ്രുവരി 13, വൈകുന്നേരം 4.05 – 4.50 (ഫെബ്രുവരി 14, പുലര്‍ച്ചെ 2.35 – 3.20)
ഇരുനേതാക്കളുടേയും സംയുക്ത പത്രസമ്മേളനം – ഫെബ്രുവരി 13, വൈകുന്നേരം 5.10 – 5.40 (ഫെബ്രുവരി 14, പുലര്‍ച്ചെ 3.40 – 4.10)
ട്രംപ് ആതിഥേയത്വം വഹിക്കുന്ന അത്താഴവിരുന്ന് – ഫെബ്രുവരി 13, വൈകുന്നേരം 5:40 – 6:40 (ഫെബ്രുവരി 14, പുലര്‍ച്ചെ 4:10 – 5:40)
ഇരു നേതാക്കളും സംയുക്തമായി നടത്തുന്ന പത്ര സമ്മേളനം സുപ്രധാനമാണ്. ഇരുനേതാക്കളുടെയും ചര്‍ച്ചാവിഷയങ്ങളും പുതിയ കരാറുകളും, കുടിയേറ്റ നിയന്ത്രണവിഷയത്തിലടക്കമുള്ള ചര്‍ച്ചകളും അടക്കമുള്ളവയെക്കുറിച്ച് വിവരം പങ്കുവയക്കുന്നതാകും വാര്‍ത്താ സമ്മേളനം. വ്യാപാര നയങ്ങള്‍, തന്ത്രപരമായ പങ്കാളിത്തങ്ങള്‍, പങ്കിട്ട സുരക്ഷാ താല്‍പ്പര്യങ്ങള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ടര്‍മാര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ നാളത്തെ പ്രഭാതത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി ഇവരുവരുടേയും കൂടിക്കാഴ്ച മാറുമെന്ന് ഉറപ്പാണ്.