
വാഷിംഗ്ടണ്‍: യുഎസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭരണകൂടത്തിനുമെതിരായ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ കൂടുതല്‍ സാധാരണമായിക്കൊണ്ടിരിക്കുന്നു. ശനിയാഴ്ചയും ട്രംപ് ഭരണകൂടത്തിനെതിരെ ആയിരക്കണക്കിന് ആളുകളാണ് തെരുവില്‍ പ്രതിഷേധമുയര്‍ത്തി അണി നിരന്നത്.
ട്രംപിന്റെ സമീപകാല നടപടികളില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച യുഎസിലുടനീളം ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധമുയര്‍ത്തിയത്. എല്‍ സാല്‍വഡോറിലേക്ക് തെറ്റായി നാടുകടത്തപ്പെട്ട കില്‍മര്‍ അബ്രെഗോ ഗാര്‍സിയയുടെ തിരിച്ചുവരവിന് പലരും ആഹ്വാനം ചെയ്തു. വൈറ്റ് ഹൗസിനെതിരെയും ടെസ്ല ഡീലര്‍ഷിപ്പുകള്‍ക്കും പുറത്തുനിന്നും പല നഗരങ്ങളുടെയും കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധക്കാര്‍ പലതരം പരാതികള്‍ പ്രകടിപ്പിച്ചു. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (ഡോജ്) നടത്തിയ ചിലവ് വെട്ടിക്കുറയ്ക്കലും, യുഎസ് ഗവണ്‍മെന്റ് ജോലികളും മറ്റ് ചെലവുകളും വെട്ടിക്കുറയ്ക്കാനുള്ള ട്രംപിന്റെ നീക്കവും ഉള്‍പ്പെടെയുള്ള നിരവധി ട്രംപ് നടപടികളെ ശനിയാഴ്ചത്തെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കാട്ടി. ‘നോ കിംഗ്‌സ്’ എന്ന് ട്രംപിനെതിരെ എഴുതിയ ബാനറുകള്‍ നിരവധി പ്രകടനക്കാര്‍ കയ്യില്‍ക്കരുതി.

പ്രതിഷേധങ്ങള്‍ പൊതുവെ സമാധാനപരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ’50 പ്രതിഷേധങ്ങള്‍, 50 സംസ്ഥാനങ്ങള്‍, 1 പ്രസ്ഥാനം’ എന്നതിന് ‘50501’ എന്നറിയപ്പെടുന്ന ഈ പ്രകടനങ്ങള്‍ അമേരിക്കന്‍ വിപ്ലവ യുദ്ധത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടന്നത്.
‘സ്വാതന്ത്ര്യത്തിനായുള്ള അമേരിക്കയില്‍ ഇത് വളരെ അപകടകരമായ സമയമാണ്,’ ചിലപ്പോള്‍ നമുക്ക് സ്വാതന്ത്ര്യത്തിനായി പോരാടേണ്ടിവരുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ഏപ്രില്‍ തുടക്കത്തില്‍ നടന്ന ‘ഹാന്‍ഡ്‌സ് ഓഫ്’ പ്രകടനങ്ങള്‍ വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചതോടെ വീണ്ടും തെരിവുകള്‍ ട്രംപിനെതിരായ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇതിനിടെ ട്രംപിന്റെ ജനപ്രീതി കുറയുന്നുവെന്ന വോട്ടെടുപ്പുകളും പുറത്തുവന്നിരുന്നു.