
കൊച്ചി: ഓടുന്ന കാറില്‍വെച്ച് പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല. നടന്‍ ദിലീപാണ് സിബിഐ അന്വേഷണ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് മുന്‍പും നടന്‍ ദിലീപ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജിയും കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലായിരിക്കെ വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്നാണ് കോടതിയുടെ നിരീക്ഷണം.