‘ലോക ഭൂപടം മാറ്റി വരയ്ക്കുകയാണ് അവർ, ഇങ്ങോട്ട് ഭീഷണിപ്പെടുത്തിയാൽ അങ്ങോട്ടും ചെയ്യും’; ട്രംപിന് മറുപടിയുമായി ആയത്തുല്ല അലി ഖാംനഈ

ടെഹ്റാൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ. രാജ്യത്തിന്‍റെ സുരക്ഷയെ അമേരിക്ക ഭീഷണിപ്പെടുത്തിയാൽ തിരിച്ച് അമേരിക്കയെയും ഭീഷണിപ്പെടുത്തുമെന്നാണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പ്രതികരിച്ചത്. അമേരിക്കയുമായുള്ള ആണവ ചർച്ചകൾ ബുദ്ധിപരമോ മാന്യമോ ആയിരുന്നില്ലെന്നും ഇത്തരമൊരു സർക്കാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കക്കാർ ഇരുന്ന് ലോക ഭൂപടം മാറ്റി വരയ്ക്കുകയാണ്, എന്നാൽ അത് കടലാസിൽ മാത്രമാകുമെന്ന് ഖാംനഈ പറഞ്ഞു.

അതിന് യഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല. അവർ നമ്മെക്കുറിച്ച് പ്രസ്താവന നടത്തുകയും അഭിപ്രായം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. അവർ ഭീഷണിപ്പെടുത്തിയാൽ ഞങ്ങൾ അവരെയും ഭീഷണിപ്പെടുത്തും. തന്നെ വധിക്കാൻ ശ്രമിക്കുകയാണെങ്കിൽ ഇറാനെ തുടച്ച് നീക്കുമെന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി.

ആവശ്യമായ നടപടികൾ എല്ലാം സ്വീകരിക്കാൻ തന്റെ ഉപദേശകർക്ക് നിർദേശം നൽകി കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു. ടെഹ്‌റാനിൽ പരമാവധി സമ്മർദം ചെലുത്താനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വയ്ക്കുമ്പോഴാണ് ട്രംപ് ഒരു മുഴം നീട്ടി എറിഞ്ഞത്.

More Stories from this section

family-dental
witywide