ബഹിരാകാശത്ത് പാൻ്റ്സ് ഇടുന്നത് എങ്ങനെയെന്ന് അറിയണോ? വിഡിയോ കാണാം

ബഹിരാകാശ സഞ്ചാരികളുടെ സ്‌പെയ്‌സ് സ്‌റ്റേഷനിലെ ജീവിതചര്യകള്‍ എപ്പോഴും കൗതുകം ഉണര്‍ത്തുന്നവയാണ്. അവര്‍ എങ്ങനെ ഭക്ഷണം കഴിക്കും, ഉറങ്ങും, വെള്ളം കുടിക്കും തുടങ്ങി അനേകം സംശയങ്ങള്‍ ഒരോത്തര്‍ക്കും ഉണ്ടാവും. ബഹിരാകാശ സഞ്ചാരികള്‍ ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കുന്ന വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബഹിരാകാശത്ത് എങ്ങനെ പാന്റുകള്‍ ധരിക്കാമെന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

നാസയിലെ കെമിക്കല്‍ എന്‍ജിനീയറായ ഡോണ്‍ പിറ്റാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫെബ്രുവരി 21നാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.. പാന്റിലേക്ക് ഒരേ സമയമാണ് രണ്ടുകാലുകളും ഇദ്ദേഹം ഇടുന്നത്. സാധാരണയില്‍ നിന്ന് വിഭിന്നമായി ചാടിയാണ് ഇദ്ദേഹം പാന്റുകള്‍ ധരിക്കുന്നത്. വിഡിയോ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. നിരവധി പേര്‍ ഈ വ ഡിയോയ്ക്ക് താഴെ കമന്റുമായി എത്തി. ഞാന്‍ ഭൂമിയിലും ഇങ്ങനെ തന്നെയാണ് പാന്റുകള്‍ ധരിക്കുന്നതെന്ന് ഒരാള്‍ പറഞ്ഞു. നിങ്ങളൊരു അസാധ്യ പ്രോ ആണെന്നാണ് മറ്റൊരാളുടെ കമന്റ്.

this is how to put on a pair of pants in Space

More Stories from this section

family-dental
witywide