പാര്‍ക്കിലെ യുഎസ് പതാക അഴിച്ചെടുത്ത് ചെളിയിലെറിഞ്ഞു, മെക്സിക്കോ പതാക ഉയർത്തി; ‘ഇത് മെക്സിക്കോയുടെ ഭൂമി’

കാലിഫോർണിയ: അമേരിക്കയിലെ ഒരു പാര്‍ക്കിൽ യുഎസ് പതാക അഴിച്ചുമാറ്റി പകരം മെക്‌സിക്കൻ പതാക ഉയർത്തി യുവതി. കാലിഫോർണിയയിലെ ബേക്കേഴ്‌സ്‌ ഫീൽഡിലെ ഹാർട്ട് പാർക്കിലാണ് സംഭവം. 24കാരിയായ കാലിഫോർണിയ സ്വദേശിനി ക്രിസ്റ്റൽ അഗ്വിലാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊടിമരത്തിന് ചുറ്റുമുണ്ടായിരുന്ന ചങ്ങല കൊണ്ടുള്ള തടസം മുറിച്ച് അകത്തുകയറിയാണ് യുവതി യുഎസ് പതാക അഴിച്ചത്.

തുടര്‍ന്ന് യുഎസ് പതാക താഴെയിറക്കി ചെളിയിലേക്ക് വലിച്ചെറിഞ്ഞെന്നും പകരം മെക്സിക്കോയുടെ പതാക ഉയർത്തിയെന്നുമാണ് പൊലീസ് വിശദീകരണം. തടയാൻ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരോട് യുവതി മോശമായി പെരുമാറുകയും ചെയ്തു. “ഞാൻ എന്ത് ചെയ്യണമെന്ന് നിങ്ങൾ പറയേണ്ടതില്ല. ഇത് മെക്സിക്കോയുടെ ഭൂമിയാണ്” – എന്നാണ് യുവതി പറഞ്ഞത്.

കൃത്യനിർവഹണം തടസ്സപ്പെടുത്തി (പിസി 69), അതിക്രമിച്ചു കടക്കൽ (വിസി 21113(എ), അറസ്റ്റിനെ എതിർത്തു (പിസി 148), പാർക്കിൽ കഞ്ചാവ് കൈവശം വച്ചു (കൌണ്ടി ഓർഡിനൻസ് ലംഘനം) തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്.

More Stories from this section

family-dental
witywide