
ഏറ്റുമാനൂര്‍ : ഏറ്റുമാനൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് മരണം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേരും ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ലോക്കോപൈലറ്റ് പറഞ്ഞു. ഹോണ്‍ അടിച്ചിട്ടും മാറിയില്ല.
എറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചത് അമ്മയും മക്കളും ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.