ടൂത്ത് പേസ്റ്റെന്ന് കരുതി വായിലാക്കിയത് എലിവിഷം; മൂന്ന് വയസുകാരി മരിച്ചു

പാലക്കാട്: ടൂത്ത് പേസ്റ്റെന്ന് കരുതി അബദ്ധത്തിൽ എലിവിഷം വായിലാക്കിയ മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. അഗളി ജെല്ലിപ്പാറ മുണ്ടന്താനത്ത് ലിതിന്റെയും ജോമരിയയുടെയും മകൾ നേഹ റോസ് ആണ് മരണപ്പെട്ടത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 21ന് വീട് പെയിന്‍റ് ചെയ്യുന്നതിന് വേണ്ടി സാധനങ്ങൾ മാറ്റിയിട്ടതിൽ നിന്നാണ് കുട്ടിക്ക് എലിവിഷം നിറഞ്ഞ ട്യൂബ് ലഭിച്ചത്.

കുട്ടി വിഷം വായിലാക്കിയെന്ന് മനസിലായ സമയത്ത് തന്നെ രക്ഷിതാക്കൾ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുടർന്ന് ജില്ലാ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഒടുവിലാണ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ട് വന്നത്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടക്കും.

More Stories from this section

family-dental
witywide