
മലപ്പുറം: മമ്പാട് ബൈക്ക് യാത്രക്കാരനെ പുലിയുടെ ആക്രമണത്തില്‍ പരുക്ക്. മമ്പാട് പുളിക്കല്‍ ഓടി സ്വദേശി പൂക്കോടന്‍ മുഹമ്മദലിക്കാണ് പരുക്കേറ്റത്.
കഴിഞ്ഞദിവസം ഈ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് യുവാവിനെ ആക്രമിച്ചത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് വനപാലകര്‍ പരിശോധനയ്ക്ക് എത്തിയിരുന്നുവെങ്കിലും പുലിയെ കണ്ടെത്തിയിരുന്നില്ല.