ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാസ്ഥാനാരോഹണത്തിന്റെ 12–ാം വാർഷികം ഇന്ന്

വത്തിക്കാൻ സിറ്റി : ശ്വാസകോശ അണുബാധയിൽ നിന്നു സാവധാനം സുഖംപ്രാപിച്ചുവരുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് രോഗക്കിടക്കിയിൽ സ്ഥാനാരോഹണത്തിന്റെ 12–ാം വാർഷികം ആചരിക്കും. ഇന്ന് റോമിലെങ്ങും അവധിയാണ്. 2013 ൽ ഇതേ ദിവസമാണ് അർജന്റീനക്കാരനായ ജസ്യൂറ്റ് കർദിനാൾ ജോർജ് മാരിയോ ബെർഗോളിയോ ഫ്രാൻസിസ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.

റോമിലെ ജമേലി ആശുപത്രിയിൽ മാർപാപ്പയുടെ വാസം 28 ദിവസം പിന്നിടുകയാണ്. 1981 ൽ സെന്റ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ മാത്രമേ ഇതിൽ കൂടുതൽ ദിവസം (55 ദിവസം) തുടർച്ചയായി ആശുപത്രിയിൽ കഴിഞ്ഞിട്ടുള്ളു. മാർപാപ്പ ആശുപത്രിയിൽ കഴിയുന്നതിന്റെ ചിത്രങ്ങളൊന്നും വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.

Today is the 12th anniversary of Pope Francis’s pontificate

More Stories from this section

family-dental
witywide