
വാഷിങ്ടണ്‍: കുടിയേറ്റ വിഷയത്തിൽ ഫ്രാൻസിസ് മാർപ്പാപ്പയെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ അതിർത്തിരക്ഷാ മേധാവി ടോം ഹോമൻ. വത്തിക്കാന് ചുറ്റും മതിൽ കെട്ടിയ ശേഷം അമേരിക്കയിലെ നാടുകടത്തലിനെ പോപ്പിന് കുറ്റപ്പെടുത്താനാകില്ലെന്ന് ഹോമൻ വിമർശിച്ചു. കത്തോലിക്ക സഭയിലെ പ്രശ്നങ്ങൾ തീർക്കാനാണ് പോപ്പ് ആദ്യം ശ്രമിക്കേണ്ടതെന്നും ടോം ഹോമൻ പറഞ്ഞു. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപിന്‍റെ തീരുമാനത്തെ വിമർശിച്ച് മാർപ്പാപ്പ നേരത്തെ രംഗത്തെത്തിയിരുന്നു.
പിന്നാലെയാണ് മാർപ്പാപ്പയ്ക്കെതിരെ ടോം ഹോമൻ രംഗത്തെത്തിയത്. വത്തിക്കാനിൽ നിയമവിരുദ്ധമായി പ്രവേശിച്ചാൽ ഗുരുതര കുറ്റകൃത്യമാണ്. ജയിലിലടയ്ക്കും. വത്തിക്കാനെ സംരക്ഷിക്കാൻ മതിൽ കെട്ടാം. പക്ഷേ അമേരിക്കക്കാർ അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ് പോപ്പ് പറയുന്നതെന്ന് ടോം ഹോമൻ വിമർശിച്ചു. യുഎസ്-മെക്‌സിക്കോ അതിർത്തി മതിൽ പണിയാൻ ട്രംപ് തീരുമാനിച്ചപ്പോഴും പോപ്പ് വിമർശിച്ചിരുന്നു.
Tom homan criticized Pop francis