
പാലക്കാട് : ഫെബ്രുവരി മാസം പകുതി പിന്നിടുമ്പോള്‍ രാജ്യത്ത് താപനിലയില്‍ കാര്യമായ മാറ്റം വന്നുതുടങ്ങുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തെ ഉയര്‍ന്ന ചൂടായ 38 ഡിഗ്രി സെല്‍ഷ്യസ് പാലക്കാട് ജില്ലയിലാണ് രേഖപെടുത്തിയത്. ഈ സാഹചര്യത്തില്‍ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.