‘മോസ്റ്റ് വാണ്ടഡ്’ ആയി അമേരിക്ക പ്രഖ്യാപിച്ച ഹിസ്ബുല്ല കമാൻഡർ, ഹമ്മാദി ലബനനിലെ വീട്ടുമുറ്റത്ത് വെടിയേറ്റ് മരിച്ചെന്ന് റിപ്പോർട്ട്

ബെയ്‌റൂത്ത്: അമേരിക്ക മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ ഷെയ്ഖ് മുഹമ്മദ് അലി ഹമ്മാദി കിഴക്കൻ ലെബനനിലെ സ്വവസതിക്ക് മുന്നിൽ വെടിയേറ്റു മരിച്ചെന്ന് റിപ്പോർട്ട്. ലബനീസ് പത്രമായ അൽ-അഖ്ബാറാണ് ആദ്യം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിസ്ബുല്ലയുടെ പടിഞ്ഞാറൻ അൽ-ബഖാ മേഖലയുടെ കമാൻഡറായി സേവനമനുഷ്ഠിച്ചിരുന്ന ഹമ്മാദിയെ രണ്ട് വാഹനങ്ങളിൽ എത്തിയ അക്രമികൾ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹമ്മാദിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹമ്മാദിയുടെ കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. കുടുംബ വഴക്കിന്റെ ഭാഗമായിരിക്കാം കൊലപാതകം എന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക പ്രസ്താവനകൾ ഒന്നും വന്നിട്ടില്ല. ഒരു ഗ്രൂപ്പോ വ്യക്തിയോ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല.

പതിറ്റാണ്ടുകളായി അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഹമ്മാദി. 1985 ൽ, നിരവധി അമേരിക്കക്കാരടക്കം 153 യാത്രക്കാരുമായി പോവുകയായിരുന്ന പശ്ചിമ ജർമ്മൻ വിമാനമായ ലുഫ്താൻസ ഫ്ലൈറ്റ് 847 റാഞ്ചിയ സംഭവത്തിൽ ഹമ്മാദിക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തലുകൾ.

More Stories from this section

family-dental
witywide