അരുണാചൽ പ്രദേശിലെ മഞ്ഞുറഞ്ഞ തടാകത്തിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷിച്ചു- വിഡിയോ

അരുണാചൽ പ്രദേശിലെ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമായ സെല പാസിൽ മഞ്ഞുറഞ്ഞ തടാകത്തിൽ കുടുങ്ങിപ്പോയ സഞ്ചാരികളെ രക്ഷിച്ചു. അതിമനോഹരമായ കാഴ്ചകൾക്ക് പേരുകേട്ട മഞ്ഞുമൂടിയ പ്രദേശത്താണ് അപകടമുണ്ടായത്. പെട്ടെന്നുണ്ടായ മഞ്ഞു വീഴ്ചയിൽ തടാകം തണുത്തുറഞ്ഞു. നീലു പേർ അതിൽ കുടുങ്ങി. സമീപത്തുണ്ടായിരുന്ന പരിസരവാസികൾ ഇവരുടെ നിലവിളി കേട്ട് ഓടിയെത്തി മുളവടിയും മറ്റും ഉപയോഗിച്ച് നാലുപേരേയും തണുത്തുറഞ്ഞ വെള്ളത്തിൽ നിന്ന് രക്ഷിച്ചു.

ഇത്തരം പ്രദേശങ്ങളിലെ ശൈത്യകാല വിനോദസഞ്ചാരത്തിൻ്റെ അപകടസാധ്യതകൾ കാണിക്കുന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സുരക്ഷാ നിയമങ്ങൾ പാലിക്കാൻ സന്ദർശകരോട് അധികൃതർ നിർദ്ദേശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേന്ദ്രമന്ത്രി കിരൺ റിജിജു എക്‌സിൽ വിഡിയോ പങ്കിട്ടു. ദുഷ്‌കരമായ ഭൂപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കാനും തയ്യാറാകാനും യാത്രക്കാരോട് അഭ്യർത്ഥിച്ചു.

Tourists get stuck in frozen lake in Arunachal rescued

More Stories from this section

family-dental
witywide