‘സൈന്യത്തിൽ ട്രാൻസ്ജെൻഡർ അംഗങ്ങളെ നിരോധിക്കാനുള്ള നടപടി നടപ്പാക്കാൻ അനുവദിക്കണം’; ട്രംപ് ഭരണകൂടം സുപ്രീം കോടതിയിൽ

വാഷിംഗ്ടൺ: സൈന്യത്തിൽ ട്രാൻസ്ജെൻഡർ അംഗങ്ങളെ നിരോധിക്കാനുള്ള നടപടി നടപ്പാക്കാൻ അനുവദിക്കണമെന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വാഷിംഗ്ടൺ സ്റ്റേറ്റിലെ ഒരു ജഡ്ജി പുറപ്പെടുവിച്ച രാജ്യവ്യാപകമായ ഒരു തടസ്സ ഉത്തരവ് തടയുന്നതിനായി സോളിസിറ്റർ ജനറൽ ഡി. ജോൺ സോവർ കോടതിയിൽ അടിയന്തര അപേക്ഷ ഫയൽ ചെയ്തു. “ഡിപ്പാർട്ട്‌മെന്‍റിന്‍റെ പ്രൊഫഷണൽ സൈനിക തീരുമാനങ്ങൾക്ക് നൽകേണ്ട സുപ്രധാന പരിഗണനയുമായി ജഡ്ജിയുടെ തടസ്സ ഉത്തരവ് ഒത്തുപോകുന്നില്ല,” എന്ന് അദ്ദേഹം കോടതിയിൽ നൽകിയ രേഖയിൽ എഴുതി.

ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് നടപ്പാക്കിയ ഒരു നയത്തിന് സമാനമാണ് ഈ നിരോധനം, ഇത് നടപ്പാക്കാൻ സുപ്രീം കോടതി അനുവദിച്ചിരുന്നു. “സാധാരണയായി, ജെൻഡർ ഡിസ്‌ഫോറിയ ഉള്ളവരെയോ ജെൻഡർ ഡിസ്‌ഫോറിയക്ക് വേണ്ടി വൈദ്യപരമായ ഇടപെടലുകൾ നടത്തിയവരെയോ സൈനിക സേവനത്തിൽ നിന്ന് അയോഗ്യരാക്കുന്നു,” എന്ന് സോവർ നൽകിയ അപേക്ഷയില്‍ പറയുന്നു. സമാനമായ ഒരു തടസ്സ ഉത്തരവ് റദ്ദാക്കാൻ ഭരണകൂടം ശ്രമിക്കുന്ന മറ്റൊരു കേസ് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിൽ നടക്കുന്നുണ്ട്.

More Stories from this section

family-dental
witywide