
വാഷിംഗ്ടണ്‍ : തീരുവ യുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏപ്രില്‍ 2 മുതല്‍ നിലവില്‍ വരുമെന്ന് നേരത്തെ പ്രഖ്യാപിച്ച പരസ്പര തീരുവയില്‍ മാറ്റമില്ലെന്നും സ്റ്റീല്‍, അലുമിനിയം തീരുവകളില്‍ ഇളവുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഏപ്രില്‍ 2 ന് യുഎസ് വ്യാപാര പങ്കാളികള്‍ക്ക് പരസ്പര തീരുകള്‍ നിലവില്‍ വരുന്നതിനാല്‍ ഇത് യുഎസിന് വിമോചന ദിനം ആണെന്നും ട്രംപ് പറയുന്നു.
‘ഏപ്രില്‍ 2 നമ്മുടെ രാജ്യത്തിന് ഒരു വിമോചന ദിനമാണ്. വളരെ വിഡ്ഢികളായ പ്രസിഡന്റുമാര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് ഒരു ധാരണയുമില്ലാത്തതിനാല്‍ അവര്‍ ഉപേക്ഷിച്ച സമ്പത്തിന്റെ ഒരു ഭാഗം നമുക്ക് തിരികെ ലഭിക്കുന്നു,’ അദ്ദേഹം ഞായറാഴ്ച പറഞ്ഞു. ‘അവര്‍ ഞങ്ങളില്‍ നിന്ന് ഈടാക്കുന്നു, ഞങ്ങള്‍ അവരില്‍ നിന്ന് ഈടാക്കുന്നു’ ട്രംപ് പറഞ്ഞു. ഒരു രാജ്യത്തെയും തന്റെ വ്യാപാര നടപടികളില്‍ നിന്ന് ഒഴിവാക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്.