വാഷിംഗ്ടൺ: യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെ്‍റിന്‍റെ (യുഎസ് എയ്ഡ്) പ്രവര്‍ത്തനം അവസാനിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും. വിദേശ രാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കാന്‍ ദൗത്യം ഉണ്ടായിരുന്ന ഏജന്‍സിയാണിത്. വാഷിംഗ്ടണിലെ ഏജന്‍സിയുടെ ആസ്ഥാനത്തേക്ക് വരേണ്ട എന്നായിരുന്നു ജീവനക്കാര്‍ക്ക് ലഭിച്ച മെയിൽ സന്ദേശം.
‘ഒരുപുഴു മാത്രമുള്ള ആപ്പിള്‍ അല്ല, മറിച്ച് നിറയെ പുഴുക്കളാണ്. മുഴുവന്‍ ആപ്പിളും കളഞ്ഞേ മതിയാവൂ. ശരിയാക്കി എടുക്കാന്‍ കഴിയില്ല’, ആറ് പതിറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള യുഎസ് എയ്ഡിനെ കുറിച്ച് മസ്‌ക് തന്റെ എക്‌സിലെ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘ഞങ്ങള്‍ അത് അടച്ചുപൂട്ടുകയാണ്’- മസ്‌ക് വ്യക്തമാക്കി. ട്രംപുമായുള്ള കൂടിയാലോചനയിലാണ് തീരുമാനം എടുത്തതെന്നും സ്‌പേസ് എക്‌സ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. 600 ഓളം ജീവനക്കാര്‍ക്കാണ് ഇതോടെ ജോലി നഷ്ടമായിരിക്കുന്നത്. ആറ് പതിറ്റാണ്ടോളം ലോകരാജ്യങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കിയ ഏജൻസിക്കാണ് പൂട്ടു വീണിരിക്കുന്നത്.