
വാഷിംഗ്ടണ്‍ : യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ചേര്‍ത്തുനിര്‍ത്തിയ യുഎസ് മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടില്‍ നിന്നും മാറി സഞ്ചരിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ക്കായി റഷ്യയോട് അടുക്കുന്തോറും യുക്രെയ്‌ന് കുറ്റപ്പെടുത്തല്‍ ഏറുകയാണ്. ഇപ്പോഴിതാ സെലന്‍സ്‌കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്നു ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിലൂടെ വിമര്‍ശിക്കുന്നു. സെലന്‍സ്‌കി എത്രയും പെട്ടെന്നു മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
”സെലെന്‍സ്‌കി യുക്രെയ്‌നില്‍ തിരഞ്ഞെടുപ്പ് നടത്താതെ ഭരണം തുടരുകയാണ്. ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാത്രമാണു സെലന്‍സ്‌കി മിടുക്ക് കാണിച്ചത്. എന്നാല്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ട്രംപിനു മാത്രമേ അതു സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.” സ്വയം പുകഴ്ത്തി ട്രംപ് പറഞ്ഞു.