ജൂതവിരുദ്ധത അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ടു: കൊളംബിയ സർവകലാശാലയ്ക്കുള്ള 40 കോടി ഡോളർ ഗ്രാന്റ് ട്രംപ് റദ്ദാക്കി

വാഷിങ്ടൺ: കാംപസിലെ ജൂതവിരുദ്ധത അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് കൊളംബിയ സർവകലാശാലയ്ക്കുള്ള 40 കോടി ഡോളർ ഗ്രാന്റ് ട്രംപ് ഭരണകൂടം റദ്ദാക്കി.

ജൂതവിരുദ്ധത തടയാൻ കൂടുതൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫെഡറൽ സഹായം നഷ്ടപ്പെടുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൻ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേത്തുടർന്ന് സർവകലാശാല, ഇസ്രയേൽ വിമർശകരായ വിദ്യാർഥികളെക്കുറിച്ചന്വേഷണം ആരംഭിക്കുകയും അച്ചടക്കസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

പലസ്തീൻ അനുകൂലപ്രക്ഷോഭത്തിനിടെ ജൂതവിദ്യാർഥികളെ സംരക്ഷിക്കാൻ സർവകലാശാലയ്ക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് ആരോപിക്കുന്നു.

സർവകലാശാലയുടെ നടപടി അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന ആരോപണം ശക്തമാകവേയാണ് ട്രംപിന്റെ നീക്കം.

Trump cancels $400 million grant to Columbia University

More Stories from this section

family-dental
witywide