150 ശതമാനം തീരുവ എന്ന് കേട്ടപ്പോൾ തന്നെ കാണാതായി; ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സിനെ കളിയാക്കി ട്രംപ്, ‘അവ‌ർക്ക് എന്ത് സംഭവിച്ചെന്ന് അറിയില്ല’

വാഷിം​ഗ്ടൺ: ഇന്ത്യ കൂടി ഉൾപ്പെടുന്ന ബ്രിക്സ് സംഘടനയെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ബ്രിക്സ് സംഘടനയെ കാണാനില്ലെന്നാണ് ട്രംപിന്റെ പരിഹാസം. ബ്രിക്സ് ഡോളറിനെ തകർക്കാനാണ് ശ്രമിച്ചത്. ഇതിന് പകരം പുതിയ കറൻസി സൃഷ്ടിക്കാൻ അവർ ശ്രമിക്കുകയും ചെയ്തു. ഡോളറിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് 150 ശതമാനം തീരുവ ചുമത്തുമെന്ന് ഇതോടെയാണ് അധികാരത്തിലേറിയപ്പോൾ ഭീഷണിപ്പെടുത്തിയത്.

ബ്രിക്സ് രാജ്യങ്ങളുടെ ഉൽപന്നങ്ങൾ യുഎസിന് വേണ്ടെന്നും പറഞ്ഞു. ഇതോടെ സംഘടന തകർന്നുവെന്ന് ട്രംപ് പറഞ്ഞു. തീരുവ ചുമത്തുമെന്ന് പറഞ്ഞതിന് ശേഷം ബ്രിക്സിനെ കുറിച്ച് കേട്ടിട്ടില്ല. അവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിവില്ലെന്നും ട്രംപ് പരിഹസിച്ചു. ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്കുമേൽ 100 ശതമാനം തീരുവ ചുമത്തുമെന്ന് ഫെബ്രുവരി 13നാണ് ട്രംപ് പറഞ്ഞത്.

ജനുവരിയിൽ ഡോളറിന് ബദലയായി പുതിയ കറൻസി പുറത്തിറക്കിയാൽ വലിയ തീരുവ ബ്രിക്സ് രാജ്യങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 2023ൽ നടന്ന ബ്രിക്സിന്റെ 15ാം സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനാണ് ഡോളറിന് ബദലായി കറൻസി പുറത്തിറക്കണമെന്ന നിലപാട് എടുത്ത്. ബ്രിക്സ് രാജ്യങ്ങൾ ദേശീയ കറൻസികൾ വികസിപ്പിക്കുകയും ബാങ്കുകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയും വേണമെന്നും പുടിൻ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide