”യുഎസിനെ സ്‌നേഹിക്കുന്നവര്‍ എന്റെ താരിഫ് നിലപാടിനൊപ്പം, അല്ലാത്തവരെ നിയന്ത്രിക്കുന്നത് ചൈന”

വാഷിംഗ്ടണ്‍: ലോകത്താകെ ചര്‍ച്ചയായി മാറിയ തന്റെ താരിഫ് യുദ്ധത്തെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ താരിഫ് പദ്ധതികളെ എതിര്‍ക്കുന്ന ഏതൊരാളെയും ‘ചൈനയോ മറ്റ് വിദേശ അല്ലെങ്കില്‍ ആഭ്യന്തര കമ്പനികളോ നിയന്ത്രിക്കുന്നു’ എന്നാണ് ട്രംപിന്റെ അവകാശവാദം. കനേഡിയന്‍, മെക്‌സിക്കന്‍ ഇറക്കുമതികള്‍ക്ക് 25% തീരുവയും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% അധിക നികുതിയും ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന എത്തിയത്.
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, മെക്‌സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോ എന്നിവരുമായുള്ള ചര്‍ച്ചകളെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തുന്നത് താല്‍ക്കാലത്തേക്കു മരവിപ്പിച്ചിരിക്കുകയാണ്.

വാള്‍ സ്ട്രീറ്റ് ജേണല്‍ എഡിറ്റോറിയല്‍ ബോര്‍ഡ് ട്രംപിന്റെ വ്യാപാര പദ്ധതികളെ അപലപിച്ചിരുന്നു. അവയെ ‘ചരിത്രത്തിലെ ഏറ്റവും മണ്ടന്‍ വ്യാപാര യുദ്ധം’ എന്ന് മുദ്രകുത്തുകയും ചെയ്തു. മാത്രമല്ല, കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെയുള്ള 25% താരിഫ് യുഎസ് സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

തന്റെ താരിഫ് പദ്ധതികള്‍ക്ക് അതിശയകരമായ പ്രതികരണം ലഭിച്ചുവെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ ‘സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന’ ഏതൊരാളും താരിഫ് സംബന്ധിച്ച തന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide