
വാഷിംഗ്ടണ്‍: യുഎസിനും അന്താരാഷ്ട്ര ജലാശയങ്ങൾക്കുമുള്ളിൽ ആഴക്കടൽ ഖനനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദപരമായ എക്സിക്യൂട്ടീവ് ഓർഡറിൽ ഡോണൾഡ് ട്രംപ് ഒപ്പുവച്ചതില്‍ വിമര്‍ശവുമായി ചൈന. ദേശീയ ജലാശയങ്ങൾക്ക് പുറത്ത് പര്യവേക്ഷണം അനുവദിക്കാനുള്ള ഈ നീക്കം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നുവെന്നാണ് ചൈനയുടെ വിമര്‍ശനം. എയ്‌റോസ്‌പേസ്, ഹരിത സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണ മേഖലകൾ ഉപയോഗിക്കുന്ന ധാതുക്കളിലേക്കുള്ള അമേരിക്കയുടെ പ്രവേശനം വർദ്ധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്‍റിന്‍റെ ഏറ്റവും പുതിയ ഉത്തരവാണിത്.
കൊബാൾട്ട്, അപൂർവ ധാതുക്കൾ തുടങ്ങിയ നിർണായക ധാതുക്കൾ ധാരാളമായി അടങ്ങിയ പോളിമെറ്റാലിക് നോഡ്യൂളുകൾ എന്ന് വിളിക്കപ്പെടുന്ന ഉരുളൻ കിഴങ്ങിന്റെ ആകൃതിയിലുള്ള ശിലകൾ ആഴക്കടലിൽ ശതകോടിക്കണക്കിന് ടൺ ഉണ്ട്. “ഉത്തരവാദിത്തമുള്ള കടൽത്തീര ധാതു പര്യവേക്ഷണത്തിൽ അമേരിക്കയെ ഒരു ആഗോള ശക്തിയായി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഏറ്റവും പുതിയ എക്സിക്യൂട്ടീവ് ഓർഡറില്‍ ട്രംപ് ഒപ്പിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ മൊത്തത്തിലുള്ള താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുകയും ചെയ്യുന്നതാണ് ഇതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുയോ ജിയാകുൻ പറഞ്ഞു.