
വാഷിംഗ്ടൺ: അടുത്ത ആഴ്ചയോടെ പ്രതിരോധവകുപ്പിലെ 5400 പ്രൊബേഷണറി ജീവനക്കാരെ പുറത്താക്കാൻ യുഎസ്. നിയമനം താൽക്കാലികമായി നിർത്തിവെക്കുകയാണെന്നാണ് പ്രതിരോധ വകുപ്പിന്റെ അറിയിപ്പ്. പ്രതിരോധവകുപ്പിന്റെ ആസ്ഥാനമായ പെന്റഗൺ സർക്കാർ കാര്യക്ഷമത വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
സർക്കാർ കാര്യക്ഷമത വകുപ്പ് നൽകിയ പട്ടികയിലുള്ള ഉദ്യോഗസ്ഥരെയാണ് പുറത്താക്കുന്നത്. കാര്യക്ഷമത വർധിപ്പിക്കാനും പ്രസിഡന്റിന്റെ തീരുമാന പ്രകാരവുമാണ് ജീവനക്കാരുടെ എണ്ണം അഞ്ച് മുതൽ എട്ട് ശതമാനം വരെ കുറക്കാൻ തീരുമാനിച്ചതെന്ന് പ്രതിരോധ അണ്ടർ സെക്രട്ടറി ഡാരിൻ സെൽനിക് പറഞ്ഞു.