
വാഷിങ്ടന്‍ : യുഎസില്‍ ഏറെ ജനപ്രിയമായ ചൈനീസ് സാമൂഹിക മാധ്യമമായ ടിക്ടോക്കിന് ആയുസ് നീട്ടിക്കൊടുത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 75 ദിവസത്തിനുള്ളില്‍ ഈ സമയപരിധിക്കുള്ളില്‍ യുഎസില്‍ ടിക്ടോക്കിനെ അമേരിക്കന്‍ ഉടമസ്ഥതയില്‍ കൊണ്ടുവരാനുള്ള പുതിയ കരാറിലെത്തണമെന്നാണ് ട്രംപിന്റെ ഉത്തരവ്.
ചൈനയും യുഎസും തീരുവ യുദ്ധം തുടങ്ങിയ ശേഷമുള്ള ട്രംപിന്റെ നിര്‍ണായക നീക്കമാണിത്. ചൈനയ്‌ക്കെതിരെ പകരംതീരുവ ഏര്‍പ്പെടുത്തിയതിനു തിരിച്ചടിയായി അന്നുതന്നെ 34% അധിക തീരുവ ചൈനയും യുഎസിനെതിരെ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ടിക്ടോക് വില്‍പനയില്‍നിന്നു പിന്മാറുന്നുവെന്നു ചൈനീസ് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് നിലപാടെടുത്തു. ഇതോടെയാണ് ടിക്ടോക് വില്‍പന നടന്നാല്‍ ചൈനയ്‌ക്കെതിരായ പകരംതീരുവ ഇളവു ചെയ്യാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തത്. അങ്ങനെയാണ് യുഎസില്‍ ടിക് ടോകിന് 75 ദിവസം കൂടി പ്രവര്‍ത്തനാനുമതി നല്‍കിയത്.