വാഷിങ്ടന്‍ : യുഎസിന്റെ അമ്പത്തിയൊന്നാമത് സംസ്ഥാനമായാല്‍ കാനഡയ്ക്കുള്ള ഇറക്കുമതിത്തീരുവ ഒഴിവാക്കാമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
”കാനഡയ്ക്ക് യുഎസ് നൂറുകണക്കിനു ബില്യണ്‍ ഡോളറാണ് സബ്‌സിഡിയായി നല്‍കുന്നത്. ഈ വലിയ സബ്സിഡി ഇല്ലെങ്കില്‍, കാനഡ ഒരു രാജ്യമായി നിലനില്‍ക്കില്ല. അതിനാല്‍, കാനഡ നമ്മുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമായി മാറണം. ഈ നീക്കം വഴി വളരെ കുറഞ്ഞ നികുതിക്കൊപ്പം കാനഡയിലെ ജനങ്ങള്‍ക്കു മികച്ച സൈനിക സംരക്ഷണവും ലഭിക്കും”- ട്രംപ് പറഞ്ഞു.
കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കാന്‍ ആഗ്രഹിക്കുന്നതായി ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. കാനഡയില്‍ നിന്നു യുഎസിനു ഒന്നും വേണ്ടെന്നും ഇക്കുറി ട്രംപ് എടുത്തുപറഞ്ഞിട്ടുണ്ട്. അതേസമയം, ഇറക്കുമതിയില്‍ അധിക നികുതി പ്രഖ്യാപിച്ച അമേരിക്കയോട് അതേനാണയത്തില്‍ തിരിച്ചടിച്ചാല്‍ അപ്പോള്‍ കാണാമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തിരിച്ചും അധിക നികുതി പ്രഖ്യാപിച്ചാല്‍ അമേരിക്ക ഇനിയും നികുതി കൂട്ടുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി.