ഹൂത്തികളെ കൂട്ടത്തോടെ കൊന്നൊടുക്കി യുഎസ് സൈന്യം, വീഡിയോ പങ്കുവെച്ച് ട്രംപ്, ഇവരിനി കപ്പല്‍ ആക്രമിക്കില്ലെന്ന് കമന്റും

വാഷിംഗ്ടണ്‍: യെമനില്‍ അമേരിക്കന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഹൂത്തികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. ‘അയ്യോ'(oops) എന്ന കമന്റ് ചേര്‍ത്താണ് ട്രംപ് വീഡിയോ പങ്കുവെച്ചത്. ‘അയ്യോ, ഈ ഹൂത്തികളുടെ ആക്രമണം ഇനി ഉണ്ടാകില്ല, എന്നും അവര്‍ ഇനി ഒരിക്കലും നമ്മുടെ കപ്പലുകള്‍ ആക്രമിക്കില്ല എന്നും ട്രംപ് എഴുതി.

സൈനിക ഡ്രോണുകളില്‍ നിന്നോ ആളില്ലാ വിമാനങ്ങളില്‍ നിന്നോ പകര്‍ത്തിയ ചിത്രങ്ങളാണ് ട്രംപ് പുറത്തുവിട്ടതെന്നാണ് സൂചന. ട്രംപ് ട്രൂത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ പോസ്റ്റ് ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫൂട്ടേജില്‍ ഹൂത്തി വിമതര്‍ കൂടി നില്‍ക്കുന്നതും അവര്‍ക്കുമേല്‍ ബോംബ് വര്‍ഷിക്കുന്നതും കാണാം. ബോംബ് വീണ് കുഴി രൂപപ്പെടുന്നതും വലിയ പുക ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇസ്രയേല്‍-ഹമാസ്‌ ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനു പിന്നാലെ പലസ്തീനികള്‍ക്ക് ഐക്യം പ്രഖ്യാപിച്ച് ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണങ്ങള്‍ക്ക് മറുപടിയായി സമീപ ആഴ്ചകളില്‍ അമേരിക്കന്‍ സൈന്യം യെമനില്‍ വലിയ പ്രത്യാക്രമണങ്ങള്‍ നടത്തുകയാണ്.

More Stories from this section

family-dental
witywide