ഡൊണാൾഡ് ട്രംപും കുടുംബവും ഔദ്യോഗികമായി വാഷിംഗ്ടൺ ഡിസിയിൽ എത്തി, വിർജീനിയ ഗോൾഫ് ക്ലബ്ബിൽ വമ്പിച്ച പരിപാടി

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾക്കായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും ഔദ്യോഗികമായി വാഷിംഗ്ടൺ ഡി.സി.യിൽ എത്തി. യുഎസ് രാഷ്ട്രീയ ചരിത്രത്തിലെ ഈ സുപ്രധാന നിമിഷത്തിനായി രാജ്യം ഒരുങ്ങുമ്പോൾ, ട്രംപ് തന്റെ കുടുംബത്തോടൊപ്പം ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുഎസ് തലസ്ഥാനത്തേക്ക് പുറപ്പെട്ടു.

ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ വസതിയിൽ നിന്നാണ് ട്രംപും കുടുംബവും വാഷിങ്ടണിലേക്ക് പുറപ്പെട്ടത്. ബൈഡൻ ഭരണകൂടം നൽകിയ യുഎസ് സൈനിക വിമാനത്തിൽ കയറുമ്പോൾ, ട്രംപിനൊപ്പം ഭാര്യ മെലാനിയയും ഇളയ മകൻ ബാരൺ, മൂത്തമകൾ ഇവാങ്ക ഭർത്താവ് ജെറാദ് കുഷ്നർ എന്നിവരും ഒപ്പമുണ്ടായിരുന്നു. വലിയ ഒരു ജനക്കൂട്ടം അദ്ദേഹത്തെ യാത്രയാക്കാൻ എത്തിയിരുന്നു.

ട്രംപിന്റെ രണ്ടാമത്തെ മകൻ എറിക്കും ഭാര്യ ലാറയും കുടുംബത്തിന്റെ സ്വകാര്യ വിമാനത്തിൽ വാഷിങ്ടണിൽ എത്തിയിട്ടുണ്ട്.

ട്രംപ് വിർജീനിയയിലെ ഡളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വിർജീനിയയിലെ തന്റെ ഗോൾഫ് ക്ലബ്ബിൽ അദ്ദേഹം ഒരു സ്വീകരണം ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പല ക്യാബിനറ്റ് സെക്രട്ടറിമാർ ഉൾപ്പെടെ ഏകദേശം 500 അതിഥികൾ അതിൽ പങ്കെടുക്കും. വെടിക്കെട്ട് ഉൾപ്പെടെ വലിയ ആഘോഷപരിപാടികൾ ഉണ്ടായിരിക്കും.

ആർലിംഗ്ടൺ ദേശീയ സെമിത്തേരിയിൽ അന്ത്യം വിശ്രമം കൊള്ളുന്ന അമേരിക്കൻ പട്ടാളക്കാർക്ക്, ഞായറാഴ്ച രാവിലെ ട്രംപ് ആദരാഞ്ജലി അർപ്പിക്കും. തന്റെ പ്രസിഡൻഷ്യൽ ജീവിതത്തിൽ അമേരിക്കൻ പാരമ്പര്യങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ പ്രകടനമാണിത്.

പിന്നീട് വാഷിംഗ്ടൺ ഡൗൺ ടൌണിലെ ക്യാപിറ്റൽ വൺ അരീനയിൽ ആയിരക്കണക്കിന് ആവേശഭരിതരായ അനുയായികൾ പങ്കെടുക്കുന്ന “മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ വിക്ടറി റാലി” യിൽ ട്രംപ് സംസാരിക്കും.

നിയുക്ത പ്രസിഡന്റ് ട്രംപ് തന്റെ കുടുംബത്തോടൊപ്പം ബ്ലെയർ ഹൗസിൽ രാത്രി ചെലവഴിക്കും. വരാനിരിക്കുന്ന പ്രസിഡന്റുമാരുടെ പരമ്പരാഗത വസതിയാണിത്; ഇത് വൈറ്റ് ഹൗസിന് എതിർവശത്താണ്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പുള്ള വാഷിംഗ്ടണിലെ ആദ്യത്തെ ഔദ്യോഗിക രാത്രിയാണിത്.

തിങ്കളാഴ്ച രാവിലെ, 82 വയസ്സ് തികയുന്ന, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനൊപ്പം ട്രംപ് ചായ കുടിക്കും. രണ്ട് നേതാക്കൾ തമ്മിലുള്ള സമാധാനപരമായ അധികാര കൈമാറ്റത്തെയാണ് ഇതിലൂടെ കാണിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം, സത്യപ്രതിജ്ഞാ ചടങ്ങിനായി ട്രംപ് കാപ്പിറ്റോളിലേക്ക് പോകും.

തണുത്ത കാലാവസ്ഥ കാരണം കാപ്പിറ്റോൾ റൊട്ടുണ്ടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:00 ന് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Trump inaugurations Trump arrives in Washington

More Stories from this section

family-dental
witywide