
ജറുസലേം: പുതുതായി അധികാരമേറ്റ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 4 ന് വൈറ്റ് ഹൗസില്‍ നടക്കുന്ന യോഗത്തിലേക്കാണ് നെതന്യാഹുവിനെ ട്രംപ് ക്ഷണിച്ചത്. ട്രംപിന്റെ രണ്ടാം ടേമില്‍ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യത്തെ വിദേശ നേതാവാണ് നെതന്യാഹു.