പറഞ്ഞതുപോലെ ട്രംപ് പ്രവർത്തിച്ചു: താരിഫ് വർധന ചൊവ്വാഴ്ച പുലർച്ചെ മുതൽ നിലവിൽ, തിരിച്ചടിക്കുമെന്ന് ചൈനയും മെക്സിക്കോയും കാനഡയും

മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള സാധനങ്ങൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും പുതിയ ഇറക്കുമതി തീരുവ ചുമത്തുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച ഒപ്പുവച്ചു, ഇത് 2.1 ട്രില്യൺ ഡോളറിലധികം വരുന്ന വാർഷിക വ്യാപാരത്തെ ബാധിക്കുമെന്ന് കരുതുന്നു. പുതുക്കിയ താരിഫ് നിരക്കുകൾ ചൊവ്വാഴ്ച പുലർച്ചെ 12.01 ന് ആരംഭിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

ഇൻ്റർനാഷനൽ എമർജൻസി ഇക്കോണോമിക് പവർ നിയമപ്രകാരം ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് പ്രതിസന്ധികൾ പരിഹരിക്കാൻ വിപുലമായ അധികാരങ്ങളെ അനുവദിക്കുന്ന നിയമാണ്. പക്ഷേ വളരെ അപൂർവമായി മാത്രമേ ഇതു പ്രയോഗിക്കാറുള്ളു.

ട്രംപ് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുകയാണെങ്കിലും, താരിഫ് വർധന ബാധിക്കുക അമേരിക്കൻ ഉപഭോക്താക്കക്കളെ തന്നെയായിരിക്കും. സാധനങ്ങളുടെ വില വർധിക്കും. അനധികൃത കുടിയേറ്റവും ഫെന്റനൈൽ ഉൽപാദനത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ കള്ളക്കടത്തും തടയുന്നതിന് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്നതിനുള്ള ഒരു തന്ത്രമായാണ് ട്രംപ് ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. അതോടൊപ്പം ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഫെഡറൽ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്നും കരുതുന്നു.

കാനഡയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 10 ശതമാനം മാത്രമേ തീരുവ ചുമത്തുകയുള്ളു എങഅകിലും മെക്സിക്കൻ ഊർജ്ജ ഇറക്കുമതിക്ക് 25 ശതമാനം നികുതിയും ഈടാക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ, കാനഡയുടെ , 800 ഡോളറിൽ താഴെയുള്ള ചെറിയ കയറ്റുമതികൾ നൽകിയിരുന്ന താരിഫ് ഇളവും റദ്ദാക്കും.

ചൈന തങ്ങളുടെ വ്യാപാര താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ” ഒരു വ്യാപാര യുദ്ധത്തിലും വിജയികളില്ല” എന്നു ചൈനയുടെ എംബസി വക്താവ് വാഷിങ്ടണിൽ അറിയിച്ചു.

മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമും തിരിച്ചടിക്കുമെന്ന് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ട്രംപിന്റെ തീരുമാനങ്ങൾ എന്തെക്കെയെന്ന് കാത്തിരുന്നു വീക്ഷിക്കുകയാണെന്നും അദ്ദേഹവുമായി അതിർത്തി ചർച്ച തുടരാൻ തയ്യാറാണെന്നും പറഞ്ഞു.

തിരിച്ചടിക്കുമെന്ന് കാനഡ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide